വൈറൽ താരം കുട്ടിസഖാക്കളെ കാണാൻ പി.ജയരാജനെത്തി

Share our post

തിരൂർ: ഇൻസ്റ്റഗ്രാമിലെ വൈറൽ താരം കുട്ടി സഖാവ് മുഹമ്മദ് സെയിൻ സമാനെയും കൂട്ടുകാരേയും കാണാൻ സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വീട്ടിലെത്തി. ഇൻസ്റ്റയിലൂടെ പാർട്ടിയേയും ചെങ്കൊടിയേയും പുകഴ്ത്തി ശ്രദ്ധേയനായ വെട്ടം മുറി വഴിക്കൽ സ്വദേശി കളത്തി പറമ്പിൽ സെയിൻ സമാനേയും കൂട്ടുകാരെയും കാണാനും അഭിനന്ദിക്കാനുമാണ് പി. ജയരാജനെത്തിയത്.മെറ്റ ഇവരുടെ പേജ് നീക്കം ചെയ്തിരുന്നു. ജയരാജനെ സമാനും കൂട്ടുകാരും മാലയിട്ട് സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ വിശേഷങ്ങൾ ആരാഞ്ഞും അവർക്കൊപ്പം ഫോട്ടോയെടുത്തുമാണ് ജയരാജൻ മടങ്ങിയത്. സെയിൽസമാൻ മാലയിട്ട് സ്വീകരിച്ചപ്പോൾനീയാണ് താരമെന്ന് പറഞ്ഞ് മാല ജയരാജൻ തിരികെയിട്ടു കൊടുത്തു. മലയാളികളുള്ളിടത്തെല്ലാംഅറിയപ്പെടുന്ന മുഖമായി സെയിൻസമാൻ മാറിയെന്നും ചെങ്കൊടി നെഞ്ചിലേറ്റിയവരാണിവരെന്നും അദ്ദേഹം പറഞ്ഞു.. പുതിയ തലമുറയാണ് വളർന്ന് വരേണ്ടത്.പുതിയ ജെൻസി മാത്രമല്ല ജെൻ ആൽഫയും ഇപ്പോൾ ട്രെൻഡാണ്. ഭരണാധികാരികളെ പുതിയ തലമുറ മുട്ടുകുത്തിക്കുകയാണ്. അതാണ് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിലൂടെ ലോകം കണ്ടതെന്നും മെറ്റയെ പോലുള്ള ഏജൻസികൾ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിച്ചാലും ജനം അതിനെ അതിജീവിക്കുമെന്നും കൊച്ചു കുട്ടികൾ പോലും ചെങ്കൊടി നെഞ്ചിലുണ്ടെന്ന് പറയുമ്പോൾ പാർട്ടിക്കത് ആവേശമാണെന്ന് ജയരാജൻ പറഞ്ഞു.

സി.പി. എംജില്ലാ കമ്മിറ്റി അംഗം അഡ്വ. പി .ഹംസക്കുട്ടി, അഡ്വ. യു. സൈനുദ്ദീൻ, നൗഷാദ് നെല്ലാഞ്ചേരി, എൻ.എസ് ബാബു, സുലൈമാൻ എന്നിവരും പി. ജയരാജന് ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെയിൽ സമാനെ വീഡിയോ കോളിലൂടെ അഭിനന്ദിച്ചിരുന്നു. തൃശ്ശൂരിൽ ഡി.വൈ.എഫ്.ഐ.സെമിനാറിലും ഇവരെ ആദരിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!