കേ​ര ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​യി തേ​ങ്ങ മോ​ഷ്ടാ​ക്ക​ൾ പെ​രു​കു​ന്നു

Share our post

കേ​ള​കം: വി​പ​ണി വി​ല കി​ലോ​യ്ക്ക് 52 രൂ​പ​യോ​ളം എ​ത്തി​നി​ൽ​ക്കു​ന്ന​തി​നി​ടെ തേ​ങ്ങ മോ​ഷ​ണം വ്യാ​പ​ക​മാ​യ​ത് കേ​ര ക​ർ​ഷ​ക​ർ​ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്നു. മോ​ഷ​ണം വ്യാ​പ​ക​മാ​യ​തോ​ടെ കേ​ര​ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

കൊ​ള​ക്കാ​ട്, കേ​ള​കം, പെ​രു​ന്താ​നം, ക​ണി​ച്ചാ​ർ, അ​ണു​ങ്ങോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ൽ നി​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത ഇ​ട​ങ്ങ​ളി​ൽ നി​ന്നും തേ​ങ്ങ വ​ലി​യ തോ​തി​ൽ മോ​ഷ​ണം പോ​കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ദി​വാ​സി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മോ​ഷ​ണ​സം​ഘ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. തേ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​തി​ന് ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലാ​ണ് പ്ര​ത്യ​ക്ഷ​ത്തി​ൽ വ​രാ​ത്ത മോ​ഷ​ണ​സം​ഘാ​ട​ക​ർ ഇ​വ​ർ​ക്ക് പ‍​ണം ന​ൽ​കു​ന്ന​ത്.

ചി​ല വ്യാ​പാ​രി​ക​ളു​ടെ ഒ​ത്താ​ശ​യും ഇ​വ​ർ​ക്കു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. മോ​ഷ്ടി​ച്ച തേ​ങ്ങ​ക​ൾ ശേ​ഖ​രി​ച്ച് വ്യാ​പാ​രി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഓ​ട്ടോ​റി​ക്ഷ​ക​ളെ ഇ​ട​നി​ല​ക്കാ​രാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന മോ​ഷ​ണ​വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!