ഡോക്ടർമാരില്ല; കാസർകോട് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി
കാസർകോട്: ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് കാസർകോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടി. കഴിഞ്ഞ 10 വർഷത്തെ പിണറായി ഭരണം കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയെ തകർത്തു തരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
പ്രശ്‌നം നേരത്തെ മനസിലാക്കി ആരോഗ്യവകുപ്പ് ജാഗ്രത കാണിക്കേണ്ടതായിരുന്നു. കട അടയ്ക്കുന്ന ലാഘവത്തോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
