വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; ‘പണി’മുടക്കിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍

Share our post

രക്ഷാപ്രവര്‍ത്തന വാഹനത്തിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതില്‍  പ്രതിഷേധം. പിഴ ഈടാക്കാതെ മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തും. സര്‍ക്കാര്‍ നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ പരാതി. എന്നാല്‍ ഉദ്യോഗസ്ഥര്‍ അമിതാധികാരം ഉപയോഗിച്ചെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍ പറഞ്ഞു.

നാളുകള്‍ക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാറും രണ്ടഭിപ്രായത്തിലാകുന്നത്. ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ പിഴയിട്ടത്. സംഭവം വിവാദമായതോടെ രണ്ടു ഉദ്യോഗസ്ഥരെ ഗതാഗത മന്ത്രി സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. 

ഗതാഗത നിയമലംഘനമുള്ള എല്ലാ വാഹനങ്ങള്‍ക്കും പിഴ ഈടാക്കാന്‍ ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് സര്‍ക്കുലര്‍ വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തൊട്ടടുത്ത ദിവസം അഞ്ചാം തീയതിയാണ് അടൂരില്‍ വാഹനത്തിന് പിഴയിടുന്നത്. അടൂരില്‍ രക്ഷാപ്രവര്‍ത്തനമില്ലെന്നും പിഴയിടുന്ന സമയം രക്ഷാപ്രവര്‍ത്തകരാണെന്ന് പറഞ്ഞില്ലെന്നുമാണ് മോട്ടോര്‍വാഹന ഉദ്യോഗസ്ഥരുടെ വാദം. അതിനാലാണ് ഉദ്യോഗസ്ഥര്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ഗതാഗത നിയമലംഘനം കണ്ടാല്‍ ഉപദേശിച്ച് വിടുമെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.  

എന്നാല്‍ ഇനിയും നടപടിയുണ്ടാകുമെന്നാണ് ഗതാഗത മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തന വാഹനത്തിന് പിഴയിട്ട സംഭവത്തില്‍ അമിത അധികാരം ഉപയോഗിച്ചുവെന്നും നടപടിയുണ്ടാകുമെന്നും സി.പി. ജോണ്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനെന്നറിഞ്ഞാല്‍‌ വെറുതെവിടണം, സസ്പെന്‍ഷന്‍ ഒരു നടപടി അല്ലെന്നും സി.പി‌.ജോണ്‍‌ കോഴിക്കോട്ട് പറഞ്ഞു. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!