ഐജയ്ക്ക് പിന്നാലെ സഹോദരനും മരിച്ചനിലയിൽ; ഷാർജയിൽനിന്ന് മംഗലാപുരത്തെത്തിയത് ഇന്നലെ
നീറ്റ് (NEET) പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള ജീവനൊടുക്കിയ വിദ്യാർത്ഥിനി ഐജ ആർ. മഹേഷിന്റെ സഹോദരനെയും മരിച്ചനിലയിൽ കണ്ടെത്തി. കാസര്‍കോട് തച്ചങ്ങാട് സ്വദേശിയായ അർജുൻ മഹേഷിനെയാണ് മംഗലാപുരത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഷാർജയിൽനിന്ന് ഇന്നലെയാണ് മംഗലാപുരത്തെത്തിയത്.
കാസർകോട് തച്ചങ്ങാട് മുക്കൂട് സ്വദേശികളായ മഹേഷ്-രാധിക ദമ്പതികളുടെ മകളായ ഐജ ആർ. മഹേഷ് (19), ചോദ്യപേപ്പർ വിവാദങ്ങളും പരീക്ഷ റദ്ദാക്കലുമതുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെത്തുടർന്ന് 2026 ജൂൺ രണ്ടിനാണ് പാലായിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയത്. ഉടൻ തന്നെ താഴെയിറക്കി അരുണാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല .
ഈ സംഭവത്തിനു പിന്നാലെ കുടുംബത്തിലുണ്ടായ ആഘാതവും മാനസിക ബുദ്ധിമുട്ടുകളുമാണ് പുതിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അർജുന്റെ മരണത്തിൽ ബജ്പെ പൊലീസ് കേസെടുത്തു.
