അർജുൻ ആയങ്കിയുടെ സുഹൃത്തുക്കൾ കസ്റ്റഡിയിൽ; ആയങ്കിയെ പിടിക്കാൻ നെട്ടോട്ടമോടി പോലീസ്

Share our post

മൂവാറ്റുപുഴ: അർജുൻ ആയങ്കിയുടെ രണ്ട് സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ ഇവർ സഹായിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് വിവരം.

പുതുതായി രൂപവത്കരിച്ച അന്വേഷണസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഊദ്, ഇസ്മായിൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ ഇവരെ കൊച്ചിയിൽനിന്നാണ് പിടികൂടിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവർക്കൊപ്പം അർജുൻ ആയങ്കി ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഒളിവിൽ കഴിയവെ പോലീസിനേയും സിഐമാരേയും ആഭ്യന്തരവകുപ്പിനേയും വൻ തോതിൽ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘത്തെ ആഭ്യന്തര വകുപ്പ് നിയോഗിച്ചത്. അർജുൻ ആയങ്കിയിലേക്ക് എത്താൻ ഇവരെ ചോദ്യംചെയ്യുന്നതിലൂടെ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!