കെ.വി.തോമസ് രക്തസാക്ഷിത്വ ദിനാചരണം

Share our post

കോളയാട്: രക്തസാക്ഷി കെ.വി.തോമസിന്റെ 43-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കല്ലറയിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാഞ്ഞരോളി രാഘവൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെ.വി.ജോസഫ് അധ്യക്ഷനായി. എം.ജെ.പാപ്പച്ചൻ, സാജൻ ചെറിയാൻ, രാജൻ കണ്ണങ്കേരി, അന്ന ജോളി, റോയി പൗലോസ്, കെ.പി.തങ്കച്ചൻ, യൂസഫ് കണ്ണവം തുടങ്ങിയവർ സംബന്ധിച്ചു. പൊതുയോഗം കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെ.വി.ജോസഫ് അധ്യക്ഷനായി. സി.ജി.തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!