തിരഞ്ഞെടുപ്പിലെ തിരിച്ചടി; സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടും

Share our post

കണ്ണൂർ : പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ സിപിഎം. കഴിഞ്ഞദിവസം ചേർന്ന ജില്ലാകമ്മിറ്റി യോഗം ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായാണു വിവരം. ഫണ്ട് വിവാദം സംസ്ഥാനത്താകെ വലിയ ചർച്ചയായി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്.

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിലെ വീഴ്ച തിരഞ്ഞെടുപ്പ് തോൽവിക്കു കാരണമായതായി സിപിഎം വിലയിരുത്തിയിരുന്നു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവി അന്വേഷിച്ച രണ്ടംഗ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഏരിയ കമ്മിറ്റി ഉടച്ചുവാർക്കണമെന്ന നിലപാടിലെത്തിയത്. രക്തസാക്ഷി സി.വി.ധനരാജ് കേസിൽ വിധി വരുംമുൻപ് പാർട്ടിയെ സജ്ജമാക്കാനായില്ലെങ്കിൽ തിരിച്ചുവരവ് അസാധ്യമാകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ശുദ്ധീകരണം ലക്ഷ്യമിട്ട് ജില്ലാ കമ്മിറ്റിയുടെ നീക്കം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!