കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ പരക്കെ മഴ, ഒൻപത് ജില്ലകളില്‍ യെലോ അലര്‍ട്ട്
കേരളത്തില്‍ കാലവര്‍ഷം നാളെ എത്തും. മുന്നോടിയായി സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുകയാണ്. ഒൻപത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി , തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുളളത്. കേരളത്തിലും ലക്ഷദ്വീപിലുമുളള 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ രണ്ടര മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തുകയും കാറ്റിന്റെ ദിശയും ശക്തിയും അനുകൂലമാകുകയും ചെയ്യുന്നതോടെ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കപ്പെടും.
ഇപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവുളള കാലവര്‍ഷമാണ് കാലാവസ്ഥാ പ്രവചനങ്ങളിലുളളത്.
