വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം
പേരാവൂർ: ആയിരം മുതൽ രണ്ടായിരം രൂപ വരെ പ്രതിദിന വാടക വാങ്ങുന്ന കെട്ടിട ഉടമകളുള്ള പേരാവൂരിൽ ദിനം പ്രതി ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ട സാഹചര്യമാണെന്നും ഇതിനെതിരെ പൊതു ചർച്ച ഉയരണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വഴിയോര കച്ചവടവും സ്‌കൂൾ ഐറ്റംസ് വില്പന നടത്തുന്ന സഹകരണ ബാങ്കുകളും സ്വകാര്യ സ്‌കൂളുകളും വ്യാപാരികളെ ദ്രോഹിക്കുന്ന സ്ഥിതിയാണ് നിലവിലെന്നും ഏകോപന സമിതി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അധ്യക്ഷനായി. വി.കെ.വിനേശൻ പ്രമേയാവതരണം നടത്തി. യൂണിറ്റ് സെക്രട്ടറി എസ്.ബഷീർ, സുനിത്ത് ഫിലിപ്പ്, എ.സുധാകരൻ, പി.വി.ജോസ്, തങ്കശ്യാം, ഷീജ ജയരാജ്, വി.രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.കെ.രാമചന്ദ്രൻ (പ്രസി.), എസ്.ബഷീർ (സെക്ര.), സുനിത്ത് ഫിലിപ്പ് (ഖജാ.)
