‘യുവാക്കൾ മന്ത്രിസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം’: ചാണ്ടി ഉമ്മനെ അനുകൂലിച്ച് ഓർത്തഡോക്‌സ് സഭ

Share our post

കോട്ടയം: നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാനത്തിൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും യുവാക്കൾ മന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഓർത്തഡോക്‌സ് സഭ. ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നതെന്ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

യുവാക്കളെ പരിഗണിക്കുന്നതിൽ തമിഴ്‌നാട് ഉദാഹരണമാണെന്നും ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന് മന്ത്രി സ്ഥാനം നൽകുന്ന തീരുമാനത്തിൽ മാറ്റം വരുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടി സ്ഥാനങ്ങള്‍ തന്നാലും ഇല്ലെങ്കിലു പാര്‍ട്ടിക്കാരനായി നിലകൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടി മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാര്‍ട്ടിക്കാരനായി നിലകൊള്ളുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!