ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനും വലിയമല പ്രൊജക്ട് ഡയരക്ടറുമായിരുന്ന എം.കെ അബ്ദുല്‍ മജീദ് അന്തരിച്ചു
തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും വലിയമല പ്രൊജക്ടിന്റെ മുന്‍ ഡയരക്ടറുമായ ശാസ്തമംഗലം ലൂമിയര്‍ വീട്ടില്‍ എം.കെ അബ്ദുല്‍ മജീദ് (86) അന്തരിച്ചു. പൊന്നാനിക്കടുത്ത് കോക്കൂര്‍ മാനംകണ്ടത്ത് തറവാട്ടില്‍ ബാപ്പുട്ടിയുടെ മകനാണ്. ദീര്‍ഘകാലം ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസ്ലിം അസോസിയേഷന്റെ വൈസ് പ്രസിഡന്റായും മുസ്ലിം എജുക്കേഷന്‍ സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി പരേതനായ പി.കെ ആലിപ്പിള്ളയുടെ മകള്‍ ആരിഫയാണ് ഭാര്യ. മക്കള്‍: ഡോ. എം.കെ സെല്‍വ, ഡോ. എം.കെ ബിന്ദു. മരുമക്കള്‍: ഡോ. അബ്ബാസ്, ഡോ. നസീര്‍. ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ഭാര്യാസഹോദരനാണ്. ഖബറടക്കം ശനിയാഴ്ച വൈകീട്ട് 7.30ന് പാളയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
