ജി​ല്ല​യി​ൽ 18 ആ​ശു​പ​ത്രി​ക​ളി​ൽ ആ​ന്‍റി​വെ​നം ല​ഭ്യം

Share our post

ക​ണ്ണൂ​ർ: പാ​മ്പു​ക​ടി​യേ​റ്റു​ള്ള അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ 18 ആ​ശു​പ​ത്രി​ക​ളി​ൽ പാ​മ്പു​ക​ടി​യേ​റ്റാ​ലു​ള്ള പ്ര​തി​രോ​ധ ആ​ന്‍റി​വെ​നം ല​ഭ്യ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഇ​ൻ-​ചാ​ർ​ജ് ഡോ. ​കെ.​സി. സ​ച്ചി​ൻ അ​റി​യി​ച്ചു. ആ​റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രിക​ളി​ലും12 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​ല​വി​ൽ ആ​ന്‍റി​വെ​നം സ്റ്റോ​ക്കു​ള്ള​ത്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​രി​ട്ടി താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി, പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നീ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി, ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്, റെ​സ്മി ആ​ശു​പ​ത്രി പേ​രാ​വൂ​ർ, ക​ണ്ണൂ​ർ ആ​സ്റ്റ​ർ മിം​സ്, ഡോ. ​ജോ​സ് ക്ലി​നി​ക് ക​രു​വ​ഞ്ചാ​ൽ, ഇ​ന്ദി​ര ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ത​ല​ശേ​രി, സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി ക​രു​വ​ഞ്ചാ​ൽ, ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, കിം​സ് ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി, സൈ​റ​സ് എം​എം ആ​ശു​പ​ത്രി പാ​പ്പി​നി​ശേ​രി എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​ല​വി​ൽ പ്ര​തി​രോ​ധ​മ​രു​ന്ന് ല​ഭ്യ​മാ​യു​ള്ള​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ന്‍റ​വെ​ന​ത്തിന്‍റെ സ്റ്റോ​ക്ക് കൂ​ട്ടു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!