യുവതിയും യുവാവും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയിൽ

Share our post

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടകവീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്.

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചിട്ടുളള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസംമുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മാള പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!