ടൂ​റി​സം മേ​ഖ​ല​യും പ്ര​തി​സ​ന്ധി​യി​ൽ

Share our post

ക​ണ്ണൂ​ർ: ക​ടു​ത്ത വേ​ന​ൽച്ചൂട് ജി​ല്ല​യി​ലെ സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തോ​ടൊ​പ്പം ടൂ​റി​സം മേ​ഖ​ല​യെ​യും ഗൗ​ര​വകര​മാ​യി ബാ​ധി​ച്ചു. വേ​ന​ല​വ​ധി​ക്കാ​ലം കൂ​ടു​ത​ൽ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ചൂ​ടി​ന്‍റെ തീ​വ്ര​ത മൂ​ലം സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹോ​ട്ട​ലു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബു​ക്കിം​ഗും കു​റ​ഞ്ഞി​ട്ടു​ണ്ട്. ദി​നം​പ്ര​തി ഉ​യ​രു​ന്ന താ​പ​നി​ല​യും ഉ​യ​ർ​ന്ന ചൂ​ടും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യും കാ​ര​ണം ആ​ളു​ക​ൾ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം.

ഈവ​ർ​ഷം ജി​ല്ല​യി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​ച്ചസ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തുപോ​കാ​ൻ ആ​ളു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ പ​യ്യ​മ്പ​ലം ബീ​ച്ച്, മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്, കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ​പാ​ല​ക്ക​യംത​ട്ട്, പൈ​ത​ൽ​മ​ല തു​ട​ങ്ങി​യ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്.

ചൂ​ടി​ൽനി​ന്ന് ര​ക്ഷനേ​ടാ​നാ​യി സ​ഞ്ചാ​രി​ക​ൾ മ്യൂ​സി​യ​ങ്ങ​ളെ​യാ​ണ് കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​റ​യ്ക്ക​ൽ മ്യൂ​സി​യം, ഫോ​ക്‌ലോ​ർ മ്യൂ​സി​യം, ഹാ​ൻ​ഡ് ലൂം ​മ്യൂ​സി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബീ​ച്ചു​ക​ളി​ലും ക​ട​ൽ​ത്തീ​ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ലാ​വ​സ്ഥ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ മേ​ഖ​ല കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​നി​ട​യു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!