ട്രെയിനിന്റെ കാറ്റടിച്ചു തെറിച്ചു വീണു; ഗുരുതര പരുക്കേറ്റ അഞ്ച് വയസ്സുകാരി മരിച്ചു

Share our post

കാസർകോട് : ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്– ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.

ഈ മാസം പതിനെട്ടിന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലാണ് അപകടമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിൻ വന്നപ്പോഴുണ്ടായ കാറ്റടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഇരുവർക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയിൽ തുടരുകയാണ്. ഫാത്തിമത്ത് ഇഷാൻ ആണ് മറിയം നവാലിന്റെ സഹോദരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!