നടുക്കം മാറാതെ മുണ്ടത്തിക്കോട്: മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. നാലുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി വിവിധ മെഡിക്കൽ കോളേജുകളിൽനിന്നുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡി.എൻ.എ. പരിശോധനയും കെഡാവർ നായകളെ ഉപയോഗിച്ചുള്ള തിരച്ചിലും പുരോഗമിക്കുന്നതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ദുരന്തബാധിതർക്കുള്ള സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ പത്തുമണിക്ക് പ്രത്യേക കാബിനറ്റ് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
