കുന്നത്തൂർപാടി താഴെ മടപ്പുരയിൽ വെള്ളാട്ടം 25നും 26നും
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ 25നും 26നും വെള്ളാട്ടം നടക്കും. കർക്കടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടും. കുന്നത്തൂർപാടിയിലെ താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസവും വെള്ളാട്ടവും കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തരുടെ ആവശ്യപ്രകാരം അവർ പറയുന്ന ദിവസങ്ങളിൽ നേർച്ച വെള്ളാട്ടവും മൂലംപെറ്റ ഭഗവതിയും കെട്ടിയാടും.
25ന് രാവിലെ 11ന് മുത്തപ്പനെ മലയിറക്കും. തുടർന്ന് വെള്ളാട്ടം നടക്കും. രണ്ടുദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനം ഒരുക്കിയിട്ടുണ്ടെന്ന് മാനേജിംഗ് ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
