നാളെ മുതൽ ചെങ്കല്ലിന് വില വർധിപ്പിക്കും
കണ്ണൂർ: ചെങ്കല്ലിന് തിങ്കളാഴ്ച മുതൽ വില വർധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പണകളിൽ കല്ലൊന്നിന് 5 രൂപയും ഡ്രൈവർമാർ, തൊഴിലാളികൾ, വാഹനങ്ങൾ എന്നിവയുടെ കൂലി വർധനയും ഉൾപ്പെടുത്തി മാർക്കറ്റിൽ മൂന്ന് രൂപയുമടക്കം ആകെ എട്ട് രൂപയാണ് വർധിപ്പിക്കുക. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ, എം പി മനോഹരൻ, പി പ്രകാശൻ, ടി പി അബ്ദുൽ അസീസ്, മുസ്തഫ പയ്യന്നൂർ എന്നിവർ പങ്കെടുത്തു.
