പൂളക്കുറ്റി ഉരുൾ പൊട്ടൽ ദുരന്തബാധിത പ്രദേശത്ത് ജനകീയ സമിതിയുടെ ശ്രമദാനം

Share our post

പൂളക്കുറ്റി: ആഗസ്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.പുളിക്കക്കുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ-അരീക്കുഴി റോഡിൽ പാറകളും മണ്ണും നിറഞ്ഞ കലൂങ്കും ഇടവഴിയും റോഡരികിലെ കാനകളും ശുചീകരിച്ചു.

ഉരുൾപൊട്ടലിനെത്തുടർന്ന് കല്ലും മണ്ണും നിറഞ്ഞ് പൂർണമായും മൂടിപ്പോയകളപ്പുരക്കൽ വിൻസെന്റിന്റെ വീട്ടുകിണർ മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ച് ഉപയോഗപ്രദമാക്കി നല്കി.

ശ്രമദാനത്തിന് ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളം,ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ബെന്നി കൊല്ലവന,ബാബു മേലെ വെള്ളറ,രാജു ഇളം പുരയിടം,പ്രിൻസ് പാറക്കൽ,ജോസ് വട്ടപ്പറമ്പിൽ,ഷൈജു കീച്ചേരി,ബാബു പാല്മി എന്നിവർ നേതൃത്വം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!