മണത്തണ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം
പേരാവൂർ: മണത്തണ കേന്ദ്രമായി രൂപവത്ക്കരിച്ച മണത്തണ സാംസ്കാരിക വേദി എഴുത്തുകാരനും പു.ക.സജില്ലാ പ്രസിഡന്റുമായ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് പ്രദീപൻ പുത്തലത്ത് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ ഷീബ ഗോപിനാഥ്, ബേബി സോജ, എം.എസ്.രാഖിമോൾ, സാംസ്കാരിക വേദി ഭാരവാഹികളായ സിബിച്ചൻ.കെ.ജോബ്, വി.യു.സെബാസ്റ്റ്യൻ, കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പ്രദീപൻ പുത്തലത്ത് (പസി.), പി.ജെ.ജോസഫ് (വൈസ്.പ്രസി.), വി.യു.സെബാസ്റ്റ്യൻ (ജന.സെക്ര.), സി.വി.അമർനാഥ് (ജോ.സെക്ര.), കെ.രവീന്ദ്രൻ (ഖജാ.)
