Connect with us

Kannur

കണ്ണൂരിൽ ആസ്പത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; കെ.പി.സി.സി അം​ഗമടക്കം ആറ് പേർക്കെതിരെ കേസ്, തർക്കം പണമിടപാടിനെ ചൊല്ലി

Published

on

Share our post

കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആസ്പത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആയിരുന്നു സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആസ്പത്രിയുടെ പത്താമത് വാർഷികമായിരുന്നു ഇന്നലെ. ആസ്പത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു ഒരുവശത്ത്. ഇരിക്കൂർ സ്വദേശികളായ അച്ഛനും മകനുമായിരുന്നു മറുവശത്ത്.

പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.


Share our post

Kannur

‘കിരണ’ത്തിൽ ചികിത്സയുണ്ട്‌

Published

on

Share our post

തളിപ്പറമ്പ്‌:ഫ്യൂസായ എൽ.ഇ.ഡി ബൾബുകൾ ഉപേക്ഷിക്കാൻ വരട്ടെ. നല്ല ‘ചികിത്സ’ നൽകിയാൽ ഇവ വീണ്ടും പ്രകാശിപ്പിക്കാം. കുറുമാത്തൂർ പഞ്ചായത്തിലെ ഹരിതകർമസേനയാണ്‌ “കിരണം’ എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്‌ തുടങ്ങിയത്‌. ഫിലമെന്റ്‌ ബൾബുകളേക്കാൾ എൽഇഡി ബൾബുകൾ ദീർഘകാലം നിൽക്കുമെങ്കിലും കേടാവുന്നതോടെ വലിച്ചെറിയുന്നവയുടെ എണ്ണം വർധിക്കുകയാണ്‌. പ്രവർത്തനക്ഷമമല്ലാതെ വരുമ്പോൾ ബൾബുകൾ ഉപേക്ഷിക്കുന്ന ശീലത്തിൽനിന്നും റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കുക എന്നശീലത്തെ പ്രോത്സാഹിപ്പിക്കാനാണ്‌ യൂണിറ്റ്‌ ആരംഭിച്ചത്‌.ഹരിതകർമസേനയുടെ മൂന്നാമത്തെ സംരംഭമാണിത്‌. ഹരിത മാംഗല്യം, ഇനോക്കുലം നിർമാണ യൂണിറ്റുകൾ എന്നിവയാണ്‌ മറ്റ്‌ സംരംഭങ്ങൾ. ഹരിതകേരള മിഷനാണ്‌ ബൾബ്‌ റിപ്പയറിങ്ങിനുള്ള പരിശീലനം നൽകിയത്‌. പ്ലാസ്‌റ്റിക്‌ ശേഖരണത്തോടൊപ്പം വീടുകളിൽനിന്നും ബൾബുകൾ ശേഖരിക്കും. സാധനങ്ങളുടെയും റിപ്പയർ ചിലവുമുൾപ്പെടെ വീടുകളിൽനിന്നും വാങ്ങും.എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി.എം സീന ഉദ്‌ഘാടനംചെയ്‌തു. സി അനിത അധ്യക്ഷയായി. ടി പി പ്രസന്ന, പി. ലക്ഷ്മണൻ, കെ ശശിധരൻ, വി. സഹദേവൻ, എൻ റീജ, എസ്‌ സ്മിത, പി. ദിവ്യ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

Published

on

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. എമർജൻസി മെഡിസിൻ, പൾമനറി മെഡിസിൻ, റേഡിയോ ഡയഗ്‌നോസിസ്, റേഡിയോതെറാപ്പി, ജനറൽ സർജറി, ബയോകെമിസ്ട്രി, ഫോറൻസിക് മെഡിസിൻ, ഇ.എൻ.ടി, ഒഫ്താൽ മോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, അനസ്തേഷ്യോളജി, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ഫാർമക്കോളജി, ഫിസിയോളജി ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുള്ളത്.

നവംബർ ആറിന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. എം.ബി.ബി.എസ് കഴിഞ്ഞ് അതത് വിഭാഗത്തിൽ മെഡിക്കൽ പി.ജി ബിരുദം നേടിയിരിക്കണം. ടി.സി.എം.സി റജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ താത്ക്കാലികമായിരിക്കും. വിശദാംശങ്ങൾ https://gmckannur.edu.in/ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

ദീപാവലി ഓഫർ..! പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ്

Published

on

Share our post

കണ്ണൂർ: പെട്രോളിനും വിലക്കിഴിവ് ഓഫർ..! മാഹിയിൽ നിലവിലുള്ള വിലക്കുറവിന് പിന്നാലെ ജിയോ പമ്പിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കിഴിവ് ലഭിക്കുന്നത്.ദീപാവലി ഓഫർ എന്ന പേരിൽ തിങ്കളാഴ്ച തുടങ്ങിയ ഓഫർ നവംബർ 19 വരെ നീളും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ഹാപ്പി അവേഴ്സ് എന്ന പേരിൽ വിലക്കിഴിവ് അനുവദിക്കുന്നത്.ലിറ്ററിന് 88.87 രൂപയാണ് 3 രൂപ കിഴിവോടെയുള്ള ഇപ്പോഴത്തെ വില. ഓഫർ നിലവിൽ വന്നതിനെ തുടർന്ന് മാഹി മേഖലയിലെ ഏക ജിയോ പമ്പായ കോപ്പാലത്തെ പമ്പിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ഫുൾ ടാങ്ക് പെട്രോളടിക്കുന്ന വലിയ വാഹനങ്ങൾക്ക് വൻതോതിലുള്ള ലാഭമാണ് പുതിയ ഓഫറിലൂടെ ലഭിക്കുക.


Share our post
Continue Reading

Kannur11 hours ago

‘കിരണ’ത്തിൽ ചികിത്സയുണ്ട്‌

Kerala11 hours ago

സംസ്ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനിയും ഞായറും

Kerala11 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

PERAVOOR12 hours ago

ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ അബ്ദുല്ല അബൂബക്കറിന്

Kerala13 hours ago

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

Kannur13 hours ago

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്

PERAVOOR13 hours ago

വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് ജി.എസ്.ടി കൗൺസിൽ പിന്മാറണം; ഭാരതീയ വ്യാപാരി വ്യവസായി സംഘം

Kerala13 hours ago

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ, സ്വയംചികിത്സ പാടില്ല; മഞ്ഞ‍പ്പിത്തത്തെ അകറ്റി നിർത്താം

Kerala15 hours ago

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Kerala16 hours ago

പെട്രോൾ പമ്പുടമകൾക്ക് കോളടിച്ചു, കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!