പേരാവൂർ വ്യാപാരോത്സവം ഉദ്ഘാടനം

Share our post

പേരാവൂർ: കെ.വി.വി.എസ് പേരാവൂർ യൂണിറ്റ് വ്യാപാരോത്സവം ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷനായി. സമ്മാനക്കൂപ്പൺ വിതരണം പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ കെ.കെ.ഗ്രൂപ്പ് എം.ഡി കെ.കെ.മോഹൻ ദാസിന് കൈമാറി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, കെ.പി.അബ്ദുൾ റഷീദ്, ബേബി സോജ, വ്യാപാരി നേതാക്കളായ അഷറഫ് ചെവിടിക്കുന്ന്, എം.കെ.അനിൽ കുമാർ, രാജു കുര്യാക്കോസ്, എം.ബിന്ദു, കെ.അനിത എന്നിവർ സംസാരിച്ചു. ഡിസംബർ ഒന്ന് മുതൽ 2027 ഏപ്രിൽ 30 വരെയാണ് വ്യാപാരോത്സവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!