രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; വൈകിട്ട് ഗുരുവായൂർ ക്ഷേത്ര ദർശനം

Share our post

തൃശൂർ: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തി. രാവിലെ 10:41 നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ രാഷ്ട്രപതിയെ കേരള ഗവർണർ ഓംപ്രകാശ് മാത്തൂർ, മുഖ്യമന്ത്രി വി ഡി സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, എംപിമാരായ ബെന്നി ബഹനാൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് റോഡ് മാർഗ്ഗം കാലടി ആദിശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തിലേക്ക് തിരിച്ചു. ക്ഷേത്രദർശനത്തിന് ശേഷം തൃശൂരിലേയ്ക്ക് പോയി. തുടർന്ന് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണജൂബിലി സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ലുലു കൺവെൻഷൻ സെന്ററിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കേരള ഗവർണ്ണർ ഓം പ്രകാശ് മാത്തൂർ, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഒല്ലൂർ എം.എൽ.എ കെ. രാജൻ, വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്സ്, വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു കെ.പി. തുടങ്ങിയവർ സ്വീകരിച്ചു.

വൈകിട്ട് 3:30 ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ കണ്ണൂർ ഏഴിമലയിൽ നാവിക അക്കാദമിയുടെ പാസിങ് ഔട്ട് പരേഡിലും മുഖ്യാതിഥിയായി രാഷ്ട്രപതി പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!