ആലച്ചേരി അസംപ്ഷൻ ദേവാലയത്തിലെ മോഷണം; പ്രതി പിടിയിൽ
കോളയാട് ആലച്ചേരി അസംപ്ഷൻ ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതി പിടിയിൽ. എറണാകുളം വരാപ്പുഴ സ്വദേശി എം.പി. സജീവനാണ് പിടിയിലായത്.കണ്ണവം എസ്.ഐ. കെ.കെ. മിഥുൻലാലും സംഘവും മാനന്തവാടിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.