യുക്രൈനിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 13 മരണം, 10 പേർക്ക് പരിക്ക്

Share our post

ഡിനിപ്രോ: മധ്യ യുക്രൈനിലെ ഡിനിപ്രോയിലുള്ള റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾക്കുനേരെ റഷ്യ നടത്തിയ ജെറ്റ് ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. സബർബൻ ഇലക്ട്രിക് ട്രെയിനും യാത്രാ ട്രെയിനും നിർത്തിയിട്ടിരുന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ഡ്രോൺ പതിച്ചത്.

ആക്രമണത്തെ യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ശക്തമായി അപലപിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയ്‌ക്കെതിരെയും അവരുടെ യുദ്ധ സംവിധാനങ്ങൾക്കെതിരെയുമുള്ള നടപടികൾ ലഘൂകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജി7 കൂട്ടായ്മ എന്നിവർ റഷ്യയ്‌ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും സെലെൻസ്കി അഭ്യർഥിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!