ആർ.ജെ.ഡി പേരാവൂർ മണ്ഡലം കുടുംബ സംഗമവും ആദരവും

Share our post

പേരാവൂർ: ആർ.ജെ.ഡി പേരാവൂർ മണ്ഡലം കുടുംബ സംഗമവും മുതിർന്ന പാർട്ടി പ്രവർത്തകർക്കുള്ള ആദരവും രാജധാനി ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.ഇബ്രാഹിം അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി കെ.പി.പ്രശാന്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ.ജയപ്രകാശ്, കല്യാട്ട് പ്രേമൻ, ജില്ലാ ജനറൽ സെക്രട്ടറി സി.വി.എം വിജയൻ, കെ.പ്രദീപ് കുമാർ, അഡ്വ. സി.കെ.മുഷറഫ്, പോൾ ജോയ്‌സ്, എൻ.എൻ.ബാലകൃഷ്ണൻ, എൻ.പി.തോമസ്എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിച്ചു. കുടുംബ സംഗമത്തിന്റെഭാഗമായി നടന്നഫുട്‌ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ഡോ. വി.ഭാസ്‌കരൻ സ്മാരക ട്രോഫിയുംരണ്ടാം സ്ഥാനം നേടിയവർക്ക് നാമത്ത് ബാലൻ സ്മാരക ട്രോഫിയും വിതരണം ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!