മുഴക്കുന്ന് പോലീസ് സ്റ്റേഷൻ കണ്ണൂർ റൂറൽ ജില്ലയിൽ ഒന്നാമത്

Share our post

കണ്ണൂർ : കണ്ണൂർ റൂറൽ ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി മുഴക്കുന്ന് പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രവർത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിയ പൊതുപ്രവർത്തകരെയും ആദരിച്ചു. തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയൽ ഐ.പി.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മികച്ച സ്റ്റേഷനുള്ള ഉപഹാരവും ക്യാഷ് അവാർഡും മുഴക്കുന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ജാൻസി മാത്യു ഏറ്റുവാങ്ങി. ഡി.വൈ.എസ്.പിമാരായ ടി. പി. സുമേഷ്, പി.സുഭാഷ്, എ കുട്ടികൃഷ്ണൻ, എ. എസ്. ഐ അനിൽ, സിജോ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. പൊതുരംഗത്ത് ജനങ്ങൾക്ക് നല്ല പ്രവർത്തനം കാഴ്ചവച്ച ഇരിട്ടി അക്ഷയപാത്രം പരിപാടിയുടെ സംഘാടകൻ സജീഷ്, പോലീസ് ഉദ്യോഗസ്ഥർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച ബിഎം എച്ച് ആശുപത്രി മാനേജർ ഡോ. വേണുഗോപാലൻ, കളഞ്ഞു കിട്ടിയ സ്വർണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഇരിക്കൂർ സ്വദേശിനി ഖദീജ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!