പെൻഷൻ പ്രായം ഉയർത്തൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്. ധവളപത്രത്തിൽ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച് ശുപാർശ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വിഭാഗങ്ങളിൽപ്പെടുന്ന ജീവനക്കാരുടെ പെൻഷൻ പ്രായം തമ്മിൽ താരതമ്യം ചെയ്യില്ല. നാടിന്റെ സാമൂഹിക സാമ്പത്തിക അവസ്ഥകൾ പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!