നൂറുദ്ദീൻ മുള്ളേരിക്കലിന് കേരളാപോലീസിന്റെ ആദരം
പേരാവൂർ : മൺസൂൺ ദുരന്തത്തിനിടെ പുഴയിൽ ഒഴുക്കിൽപ്പെട്ട വ്യക്തിയെ തിരയുന്നതിലും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കുന്നതിലും പ്രശംസനീയമായ സേവനം കാഴ്ചവച്ച നൂറുദ്ധീൻ മുള്ളരിക്കലിനെ കേരള പോലീസ് ആദരിച്ചു. അപ്രീസിയേഷൻ ദിനാചരണത്തിന്റെ ഭാഗമായാണ് കെ.എ.പി നാലാം ബറ്റാലിയനിലെ സ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നൂറുദ്ധീൻ മുള്ളേരിക്കലിനെ കേരള പോലീസ് ആദരിച്ചത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് നൂറുദ്ദീൻ. പേരാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്.
