പോഷൻ മാ’2026 പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം
പേരാവൂർ: ഐ.സി.ഡി.എസ് പേരാവൂരിന്റെ നേതൃത്വത്തിൽപോഷണമാസാചരണത്തിന്റെ ഭാഗമായി പോഷൻമാ 2026 ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പോഷൺ റാലി, പോഷകാഹാര പ്രദർശനം, ഫുഡ് മെനു മത്സരം എന്നിവയും നടന്നു. പോഷൻ റാലിയും പോഷൻമാ’2026-ഉംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി. നൂറുദ്ദീൻ അധ്യക്ഷനായി.
സി.ഡി.പി.ഒ ബിജി തങ്കപ്പൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ബാലകൃഷ്ണൻ, ലിസി ജോസഫ് , ഡോ.ത്രേസ്യ പോൾ, സിസിലി കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്തംഗം ജയ്ഷ ജേക്കബ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.പി. ആശ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുളളസമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു.
