ഭാരത്‌ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി തുടങ്ങി

Share our post

പേരാവൂർ: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി (ഗാല 2026) പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. തലശേരി ഡി.ഇ.ഒഎം.പി.ജീവ അധ്യക്ഷയായി. അഡ്വഞ്ചർ അവാർഡ് പ്രോഗ്രാം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഡി.ഷൈനി ഉദ്ഘാടനം ചെയ്തു.

ബി.എസ്. ആൻഡ് ജി സംസ്ഥാന ഓർഗനൈസിങ്ങ് കമ്മീഷണർ ജി.കെ.ഗിരീഷ് മുഖ്യാതിഥിയായി. ഗാല തീം പ്രകാശനം സംസ്ഥാന ട്രയിനിങ്ങ് കമ്മീഷണർ കെ.ടി.ഹരിദാസും ലോഗോ പ്രകാശനം അസോസിയേഷൻ പ്രസിഡന്റ് എൻ.സുനിൽ കുമാറും നിർവഹിച്ചു. ബി.എസ്. ആൻഡ് ജിജില്ലാ സെക്രട്ടറി കെ.അനിൽ കുമാർ, കെ.പി.പ്രദീപ്കുമാർ, ടി.സുഹറ, ഗീത കൊമ്മേരി, കെ.വി.സെബാസ്റ്റ്യൻ, റോബിൻ.പി.ജോസഫ്, ജസീന്ത പെരേര, കെ.ലസിത, ലിന്റു കുര്യൻ, മാത്യു ജോസഫ്, അർജുൻ കുറുങ്ങോട്ട് എന്നിവർ സംസാരിച്ചു.

തലശ്ശേരി ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന റാലിയുടെ രണ്ടാം ദിനത്തിൽ നോളജ് ഹണ്ടിങ്ങ്, ഡിജിറ്റൽ ഹണ്ടിങ്ങ്, ദർശൻ 26, സ്‌കിൽ-ഒ-രമ,ഡിസ്‌പ്ലേ, തൂഫാൻ ഡ്രൈവ്, നൃത്തനിശ എന്നിവ നടന്നു. നൃത്തനിശ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അനിത വടവതി, ഇ.അർജുൻ, കെ.ഇ.നാരായണൻ, കെ.പി.നൗഫൽ എന്നിവർ സംസാരിച്ചു.

ഗാനോത്സവം ബി.എസ്. ആൻഡ് ജി സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹൂഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാസിം അധ്യക്ഷനായി. ഡി.ഒ.സി ഗൈഡ് കെ.ഗീതാറാണി, ഫാദർ സോണി വർഗീസ് വടശ്ശേരിൽ, ആശ ബിജു, എം.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. റാലി തിങ്കളാഴ്ച സമാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!