തേങ്ങയിടുന്നതിനിടെ കടന്ന‍ൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Share our post

തളിപ്പറമ്പ്: തേങ്ങയിടുന്നതിനിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്. കടന്നൽ കുത്തേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് തളിപ്പറമ്പ് അടിക്കും പാറയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ തേങ്ങ പറിക്കുന്നതിന് ഇടയിലാണ് കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്. അടുത്ത വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടന്നലുകൾ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. ഭാര്യ: ഷൈജ. മക്കൾ: നന്ദന, ഇഷാൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!