43 രൂപയുടെ ടിക്കറ്റിന് 500 കൊടുത്തു; ചില്ലറ നൽകാത്തതിന് സ്ത്രീയെ ബസിൽ നിന്നും ഇറക്കി വിട്ടു
പാലക്കാട്: 40 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകിയപ്പോൾ ചില്ലറയില്ലെന്ന് കാണിച്ച് തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് വഴിയിൽ ഇറക്കിവിട്ടു. പാലക്കാട്-നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തമിഴ്നാട് സ്വദേശിയായ അമുതയെയാണ് നെല്ലിയാമ്പതി വില്ലേജ് ഓഫീസിന് സമീപം ബസ് ജീവനക്കാർ ഇറക്കിവിട്ടത്. കെഎസ്ആർടിസി പുതുതായി ആരംഭിച്ച സർവീസിലാണ് സംഭവം.
കെഎസ്ആർടിസി പുതുതായി ആരംഭിച്ച അഡീഷണൽ സർവീസ് ബസിലാണ് സംഭവം. 43 രൂപയുടെ ടിക്കറ്റിന് ഇവർ 500 രൂപയുടെ നോട്ട് നൽകിയെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ ഇവരെ നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
