പേരാവൂരിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കമായി
പേരാവൂർ: മുനീറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ ആറ് ദിവസങ്ങൾ നീളുന്ന നബിനാഘോഷത്തിന് പേരാവൂരിൽ തുടക്കമായി. മഹല്ല് പ്രസിഡന്റ് സി.പി.എച്ച് അബ്ദുൾ മജീദ് പതാകയുയർത്തി. മഹല്ല് ഖത്തീബ് മൂസ മൗലവി അധ്യക്ഷനായി.
ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, ചൂര്യോട്ട് നാസർ, ലത്തീഫ് പത്തായപ്പുര, കെ.കുഞ്ഞിമുഹമ്മദ്, സാദിഖ് വാണിയക്കണ്ടി, അരിപ്പയിൽ മജീദ്, യു.വി.റഹീം, വി.കെ.റഫീഖ്, സിറാജ് കൊട്ടാരത്തിൽ, പി.വി.സിറാജ്, എം.മുനീർ, റഹീം കൊയിലോട്ര, സിറാജ് ഉസ്താദ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാത്രി ഏഴിന് റെയ്ഞ്ച് തല ദഫ്മുട്ട് മത്സരം നടക്കും.
