പേരാവൂർ യൂത്ത് ചേംബർ ഓണാഘോഷം
പേരാവൂർ: പേരാവൂർ യൂത്ത് ചേംബർ ഓണംവൈബ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർമലഗിരി കോളേജ് അസി.പ്രൊഫസർ ദീപമോൾ മാത്യു ഉദ്ഘാടനം ചെയ്തു. പി.വൈ.സി പ്രസിഡന്റ് അനൂപ് നാരായണൻ അധ്യക്ഷനായി. സൈക്കോളജിസ്റ്റ്ജോസി പാമ്പാടി, പി.വൈ.സി രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ, സെക്രട്ടറി ബാബു ആയോടൻ, ഒ.ജെ.ബെന്നി, പ്രദീപൻ പുത്തലത്ത് , അനശ്വര ബാബു, എ.എം.ബെന്നി, ജെയിംസ് തേക്കനാൽ, സിബിച്ചൻ പടനിലം എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് നേടിയവരെ അനുമോദിച്ചു .വിവിധ കലാപരിപാടികളും സ്‌നേഹസദ്യയും നടന്നു
