സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പൊലീസ്

Share our post

കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പൊലീസ്. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ ബാങ്ക് മാനേജർമാരുടെയും പ്രത്യേക യോഗം ചേർന്നു. ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ സിറ്റി പൊലീസ് ബാങ്കുകളുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയത്. സംശയാസ്പദമായ അക്കൗണ്ടുകൾ നിരീക്ഷിക്കാനും വലിയ തോതിലുള്ള പണമിടപാടുകൾ, അസ്വാഭാവിക പണമിടപാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കാനും ബാങ്ക് ഉദ്യോഗസ്ഥർക്ക് പൊലീസ് നിർദേശം നൽകി. സൈബർ തട്ടിപ്പിലൂടെ പണം സ്വീകരിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ വേണ്ടിയാണ് ഇത്.

തട്ടിപ്പ് നടന്നാൽ ബാങ്കുകളുaടെ അടിയന്തര ഇടപെടൽ ഉണ്ടായാൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കും. ഇത് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം വേഗത്തിൽ തിരിച്ചുപിടിക്കാനും എളുപ്പമാകും. കണ്ണൂർ ​സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ നാഷണലൈസ്ഡ് ബാങ്ക് മാനേജർമാരും പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!