കെ.എസ്.ആർ.ടി.സി ബസിൽ അടുത്ത സീറ്റിലിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി കോഴിക്കോട്ട് പിടിയിൽ
മലപ്പുറം: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. വയനാട് ചുണ്ടയിൽ സ്വദേശി വിനീത് കുമാറാണ് പിടിയിലായത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് പുലർച്ചെ കൊണ്ടോട്ടി പോലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാലക്കാട്-കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിൽവെച്ചാണ് യുവതി അതിക്രമം നേരിട്ടത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന വ്യക്തി ദേഹത്ത് സ്പർശിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു.
യുവതി പോലീസിൽ പരാതി നൽകി. പ്രതിയുടെ ഫോട്ടോ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതിക്കുവേണ്ടി ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയനാട് സ്വദേശിയെ കോഴിക്കോട്ടുനിന്ന് പിടികൂടിയത്.
