ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കേണ്ടത് സർക്കാർ സമിതിയല്ല-ഉന്നത വിദ്യാഭ്യാസ കൗൺസിൽ

Share our post

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സർക്കാർ നിയോഗിച്ച സമിതിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എസ്. അച്യുത് ശങ്കർ. നാലുവർഷബിരുദം കാര്യക്ഷമമാക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ എൻ.ഇ.പി.യുടെ ലക്ഷ്യം പരാമർശിച്ചതിനെക്കുറിച്ച്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാലുവർഷബിരുദത്തിൽ ഉടനടി വരുത്തേണ്ട തിരുത്തലുകൾ നടത്താനാണ് സമിതി റിപ്പോർട്ട് നൽകിയത്. എൻ.ഇ.പി. അംഗീകരിക്കുന്നതുപോലുള്ള നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇത്തരം സമിതിയല്ല. റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന നിർവാഹകസമിതി ചർച്ച ചെയ്യും. കൗൺസിൽ അംഗീകരിച്ച ശേഷമേ റിപ്പോർട്ട് ഔദ്യോഗികരേഖയാവൂ. എൻ.ഇ.പി.യുടെ ഘടനപരമായ കാര്യങ്ങൾ മാത്രമേ കേരളത്തിൽ നടപ്പാക്കി വരുന്നുള്ളൂ. മറ്റു വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം നയംവ്യക്തമാക്കിട്ടുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!