ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പാക്കി വരുന്ന ഓപ്പറേഷന്‍ സൗന്ദര്യയുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് പിടികൂടിയത്.

കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള നിയമങ്ങള്‍ പാലിക്കാത്തതും മതിയായ കോസ്‌മെറ്റിക്‌സ് നിര്‍മ്മാണ ലൈസന്‍സുകളില്ലാതെ നിര്‍മ്മിച്ച് വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ വിപണിയില്‍ എത്തിച്ചതുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!