പേരാവൂർ എക്‌സൈസ്10 ലിറ്റർ ചാരായം പിടികൂടി

Share our post

പേരാവൂർ:ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധനയിൽ പത്ത് ലിറ്റർ ചാരായം പിടികൂടി. എക്‌സൈസിനെ കണ്ടപ്പോൾ ചാരായമുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടമുൻ അബ്കാരി കേസിലെ പ്രതികൂടിയായ കൊട്ടിയൂർ ആലുങ്കൽ വീട്ടിൽ ബിജു (53) എന്നയാളുടെ പേരിൽ കേസെടുത്തു.

അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പദ്മരാജനും പാർട്ടിയും കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.കെ.ബിജു, കെ.മജീദ്, എം.കെ.ബാലകൃഷ്ണൻ ,ശരണ്യ, എക്‌സൈസ് ഡ്രൈവർ അൻവർഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!