കൊച്ചിയിൽ മദ്യലഹരിയിൽ പോലീസിനെ ആക്രമിച്ച് യുവാക്കൾ; തൃക്കാക്കര സിഐയ്ക്ക് പരിക്ക്

Share our post

കൊച്ചി : കൊച്ചിയിൽ പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു യുവാക്കൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തൃക്കാക്കര സിഐയുടെ കൈക്ക് പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

മരോട്ടിച്ചുവട് ഉണ്ണിച്ചിറയിലാണ് സംഭവം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന യുവാക്കളാണ് പ്രശ്നമുണ്ടാക്കിയത്. ശനിയാഴ്ച്ച പുലർച്ചയോടെയാണ് സംഭവം. മാളിലെ ജീവനക്കാരായ അഞ്ച് പേർ ഒന്നിച്ച് വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് പോലീസ് എത്തിയത്. യുവാക്കൾ തമ്മിൽ മദ്യപിച്ച് തർക്കമായതോടെ ഫ്ലാറ്റിലെ കെയർടേക്കർ പോലീസിനെ അറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ യുവാക്കൾ പോലീസിനോട് തട്ടിക്കയറി. സിഐയെ ആക്രമിച്ച അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!