കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

Share our post

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​ന് എ​ത്തി​യ കാ​റ്റ​റിം​ഗ് ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.
പ​ന്ത​ളം ഇ​ല​വ​ൻ​തി​ട്ട നെ​ടും​പൊ​യ്ക മേ​ല​തി​ൽ എ​ബെ​ൻ (25), കൂ​ര​മ്പാ​ല തെ​ങ്ങും വി​ള​യി​ൽ അ​ഭി​ജി​ത്ത് (22 ) എ​ന്നി​വ​രെ​യാ​ണ് എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 20ന് ​ആ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. എ​ഴു​കോ​ൺ കോ​യി​ക്ക​ൽ തി​രു ആ​ര്യ​ങ്കാ​വ് ശ്രീ​ധ​ർ​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ കാ​റ്റ​റിം​ഗി​ന് എ​ത്തി​യ​വ​രു​ടെ ആ​റ് ഫോ​ണു​ക​ളാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​പ​ഹ​രി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രി​ൽ നി​ന്നും മു​പ്പ​തി​ൽ ഏ​റെ ഫോ​ണു​ക​ളും 10 ലേ​റെ മൊ​ബൈ​ൽ ബാ​റ്റ​റി​ക​ളും ഹെ​ഡ് ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു, മൊ​ബൈ​ൽ കൂ​ടാ​തെ ബൈ​ക്കു​ക​ളും ഇ​വ​ർ മോ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ച്ച ഒ​രു ബൈ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​രെ കൂ​ടി ജു​വ​നൈ​ൽ ബോ​ർ​ഡ്‌ മു​ൻ​പാ​കെ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!