‘രണ്ടറ്റം കൂട്ടിമുട്ടിച്ചു’! സമയത്തെച്ചൊല്ലി തർക്കം, കോഴിക്കോട്ട് നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു

Share our post

കോഴിക്കോട്: സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ച് ജീവനക്കാർ. കോഴിക്കോട് കോട്ടൂളിയിലാണ് സംഭവം.

മുക്കം അരീക്കോട് ഭാഗത്തേക്ക് പോകുന്ന വടക്കേടൻ എന്ന ബസിലെ ജീവനക്കാരും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഹസ്ബി ബസിലെ ജീവനക്കാരും തമ്മിലാണ് പ്രശ്‌നമുണ്ടായത്. കോട്ടൂളി സ്റ്റോപ്പിൽ എത്തിയപ്പോൾ ഹസ്ബി ബസ് പിന്നോട്ടെടുത്ത് വടക്കേടൻ ബസിൽ ഇടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിന് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്  

അതേസമയം, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. അപകടമുണ്ടാക്കാൻ ശ്രമിച്ച ബസിലെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നും സംഭവത്തിൽ കേസെടുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!