തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഈ മാസം 22 മുതലാണ് സ്റ്റോപ്പ് അനുവദിച്ചത് പ്രാബല്യത്തിലാകുക.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ വൈകീട്ട് 7.19നാണ് ട്രെയിൻ ആലുവ സ്റ്റേഷനിലെത്തുക. തുടർന്ന് 7.21ന് ട്രെയിൻ സ്റ്റേഷൻ വിടുമെന്നാണ് ദക്ഷിണ റെയിൽവേയുടെ നോട്ടിഫിക്കേഷനിൽ പറയുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള തിരിച്ചുള്ള യാത്രയിൽ രാവിലെ 8.48 നാണ് ട്രെയിൻ സ്റ്റേഷനിലെത്തുക. രണ്ടുമിനിറ്റിന് ശേഷം 8.50ന് ട്രെയിൻ സ്റ്റേഷൻ വിടുന്ന രീതിയിലാണ് സമയക്രമം.
