വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് രണ്ട് പേർ പരിഗണനയിൽ

Share our post

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്ലിം ലീഗ്. കാലങ്ങളായി മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പ് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് അഭിപ്രായം. ആബിദ് ഹുസൈന്‍ തങ്ങളോ, എന്‍ ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രി ആകാനാണ് സാധ്യത. ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി ആയേക്കും.

പ്രാദേശിക ഘടകങ്ങൾ പരിഗണിച്ചായിരിക്കും എംഎല്‍എമാരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക. കെ എം ഷാജി, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍ ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുള്ള, എ കെ എം അഷ്റഫ്, പി കെ ബഷീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇന്ന് പാണക്കാട് വെച്ച് സാദിഖലി ശിഹാബ് തങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് വിവരം.

അതേസമയം മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയും അധ്യക്ഷനും തീരുമാനിക്കുമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍  പറഞ്ഞു. ഇതിനിടെ പി കെ ബഷീറിനായി ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നു. നിയുക്ത മന്ത്രി പി കെ ബഷീറിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡാണ് അരീക്കോട് സ്ഥാപിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!