വൈ​റ്റ് കോ​ള​ര്‍ ല​ഹ​രി പാ​ര്‍​ട്ടി; രാ​സ​ല​ഹ​രി കൈ​മാ​റി​യ​ത് ഗീ​തു എ​ന്ന യു​വ​തി, കൂ​ടു​ത​ല്‍ അ​റ​സ്റ്റി​ലേ​ക്ക് പോ​ലീ​സ്

Share our post

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ന​ട​ന്ന വൈ​റ്റ് കോ​ള​ര്‍ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ത​നി​ക്ക് ല​ഹ​രി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഗീ​തു എ​ന്ന യു​വ​തി​യാ​ണെ​ന്ന് കെ​വി​ന്‍ ബി. ​മാ​ത്യു. ബം​ഗ​ളൂ​രു-​ഡ​ല്‍​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു കെ​വി​ന്‍റെ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍.

ബം​ഗ​ളൂ​രു​വി​ലു​ള്ള ഗീ​തു​വും സം​ഘ​വു​മാ​ണ് ത​നി​ക്ക് കെ​മി​ക്ക​ല്‍ ഡ്ര​ഗു​ക​ള്‍ കൈ​മാ​റി​യ​തെ​ന്ന് കെ​വി​ന്‍ മൊ​ഴി ന​ല്‍​കി. പ്ര​തി പി​ടി​യി​ലാ​കു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്. ഗീ​തു ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് ല​ഹ​രി തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​ച്ച് ന​ല്‍​കും.

താ​ന്‍ അ​വി​ടെ​യെ​ത്തി ഇ​ത് വാ​ങ്ങും. കൂ​ടു​ത​ല്‍ പ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ണ് ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നും കെ​വി​ന്‍ മൊ​ഴി ന​ല്‍​കി. കൊ​ച്ചി​യി​ലെ ഡോ​ക്ട​ര്‍​മാ​ര​ട​ക്കം ത​ന്റെ സ്ഥി​രം ക്‌​സ്റ്റ​മേ​ഴ്‌​സ് ആ​ണെ​ന്നും കെ​വി​ന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു ഐ​ഐ​എ​മ്മി​ല്‍ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ കെ​വി​ന്‍ ഒ​രു ബാ​ങ്കി​ല്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ല്‍​റ്റ​ന്റ് ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് കെ​വി​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. അ​മ്മ മ​രി​ച്ച ശേ​ഷ​മാ​ണ് കെ​വി​ന്‍ ല​ഹ​രി​യി​ലേ​ക്ക് തി​രി​ഞ്ഞ​തും ഡീ​ല​ര്‍ ആ​യി മാ​റി​യ​തും എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കെ​വി​ന്‍റെ സ​ഹാ​യി​ക​ളാ​യ സി​ദ്ദി​ഖ്, ഷ​മീ​ര്‍ എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!