ഈരായിക്കൊല്ലി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തണ്ണീർപ്പന്തലൊരുക്കി വായനശാല
പേരാവൂർ: ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്ക് ആശ്വാസമായിവായനശാല പ്രവർത്തകർ തണ്ണീർപ്പന്തലൊരുക്കി. ഈരായിക്കൊല്ലി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ജ്ഞാനോദയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തണ്ണീർപ്പന്തലൊരുക്കിയത്.വായനശാല പ്രസിഡന്റ് അഡ്വ.സി.കുഞ്ഞനന്തൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.രാജൻ അധ്യക്ഷനായി. എം.വിജേഷ്, ഷംന, സുധിഷ് എന്നിവർ സംസാരിച്ചു.
