ഇന്ത്യൻ സേനയ്ക്ക് പുതിയ കരുത്ത്; സായുധസേനയുടെ അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്ഫോം പുറത്തിറക്കി

Share our post

പുണെ: സായുധസേനയുടെ ഗവേഷണ സ്ഥാപനമായ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് രൂപകല്പനചെയ്ത് വികസിപ്പിച്ചെടുത്ത ‘അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്ഫോം’ (ട്രാക്ക്ഡ് ആൻഡ് വീൽഡ്) ഡി.ആർ.ഡി.ഒ. ചെയർമാൻ എസ്.വി. കാമത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.

ഇന്ത്യൻ സായുധസേനയുടെ ഉയർന്നുവരുന്ന പ്രവർത്തനാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് (ട്രാക്ക്ഡ് ആൻഡ് വീൽഡ്) രൂപകല്പന ചെയ്തിരിക്കുന്നത്. ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, ആർമർഡ് പേഴ്സണൽ കാരിയർ റോളുകൾ എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുന്നു.

രണ്ട് പ്ലാറ്റ്ഫോമുകളും തദ്ദേശീയമായി രൂപകല്പന ചെയ്തതാണ്. മൊബിലിറ്റി, ഫയർ പവർ, സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്ലാറ്റ്ഫോമുകൾക്ക് നൂതനസവിശേഷതകളുണ്ട്.

ഉയർന്ന എൻജിൻ പവർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഇതിന് ഉയർന്ന പവർ ടു വെയ്റ്റ് അനുപാതം, ഉയർന്ന വേഗതശേഷികൾ, ഗ്രേഡിയന്റ്, ഒബ്സ്റ്റക്കിൾ നെഗോഷ്യേറ്റിങ് ശേഷി, മോഡുലാർ ബ്ലാസ്റ്റും ബാലിസ്റ്റിക് പരിരക്ഷയുമുണ്ട്.

പരിപാടിയിൽ പ്രൊഫ. പ്രതീക് കിഷോർ, ഡി.എസ്. ആൻഡ് ഡി.ജി. (എ.സി.ഇ.), ഡോ. ചന്ദ്രിക കൗശിക്, ഡി.എസ്. ആൻഡ് ഡി.ജി. (പി.സി. ആൻഡ് എസ്.ഐ.), ടി.എ.എസ്.എൽ. പുണെ സി.ഇ.ഒ. ആൻഡ് എം.ഡി. സുക്രൺ സിങ്, ബി.എഫ്.എൽ. പുണെ വി.സി. ആൻഡ് ജെ.ടി. എം.ഡി. അമിത് കല്യാണി മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.

വി.ആർ.ഡി.ഇ. ഡയറക്ടർ, ഒ.എസ്. ആൻഡ് ഡയറക്ടർ ജി.ആർ.എം. റാവു എന്നിവർ ഈ പ്ലാറ്റ്ഫോമുകളുടെ സവിശേഷതകളും കഴിവുകളും വിശദീകരിച്ചു. എ.ആർ.ഡി.ഇ., ഡി.എം.ആർ.എൽ., എച്ച്.ഇ.എം.ആർ.എൽ., സി.വി.ആർ.ഡി.ഇ., ആർ ആൻഡ് ഡി.ഇ.(ഇ) തുടങ്ങിയ വിവിധ ലാബുകളിലെ ഡയറക്ടർമാരും ശാസ്ത്രജ്ഞരും പരിപാടിയിൽ പങ്കെടുത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!