അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 23 പാ​ച​ക​വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്

Share our post

ക​ല്‍​പ്പ​റ്റ: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന വി​വി​ധ ക​മ്പ​നി​ക​ളു​ടെ 23 സി​ലി​ന്‍​ഡ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​യ​നാ​ട്, കോ​ഴി​ക്കോ​ട് സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘ​മാ​ണ് കൈ​ത​പ്പൊ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് സി​ലി​ന്‍​ഡ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​ച​ക​വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ളു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മാ​ന​ന്ത​വാ​ടി, ക​ല്‍​പ്പ​റ്റ, വൈ​ത്തി​രി, പു​ല്‍​പ്പ​ള്ളി പ​ന​മ​രം, അ​മ്പ​ല​വ​യ​ല്‍, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി തു​ട​ങ്ങി​യ അ​ങ്ങാ​ടി​ക​ളി​ലെ​ല്ലാം ഭ​ക്ഷ​ണ ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സി​ലി​ന്‍​ഡ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത​മാ​യി സി​ലി​ന്‍​ഡ​റു​ക​ള്‍ സം​ഭ​രി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജെ​യിം​സ് പീ​റ്റ​ര്‍ അ​റി​യി​ച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!